മലയണ്ണാൻ തേങ്ങകൾ നശിപ്പിക്കുന്നു: കേരകർഷകർ ദുരിതത്തിൽ
1337400
Friday, September 22, 2023 2:10 AM IST
വടക്കാഞ്ചേരി: നഗരസഭയിലും സമീപ പഞ്ചായത്തുകളിലും മലയോര മേഖലകളിലെ തെങ്ങിൻ തോട്ടങ്ങളിൽ വ്യാപകമായി മലയണ്ണാൻ ശല്ല്യം.
നാൽപതും അമ്പതും തെങ്ങുകൾ ഉള്ളവർക്ക് പോലും കറിക്ക് അരയ്ക്കാൻ തേങ്ങ ലഭിക്കാത്ത അവസ്ഥയാണുള്ളത്.
ഒരു തെങ്ങിൽ മലയണ്ണാൻ കയറിയാൽ ഒരേ സമയം പത്തും പന്ത്രണ്ടും കരിക്കുകളാണ് കടിച്ചു നശിപ്പിക്കുന്നത്. നിരന്തരമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്ന് കേരകർഷകർ പറഞ്ഞു.