നഗരസഭ സ്വച്ഛതാ ലീഗ് സമാപനം: 750 പേരുടെ മെഗാ തിരുവാതിര ഹൃദ്യമായി
1336432
Monday, September 18, 2023 1:17 AM IST
ഗുരുവായൂർ: നഗരസഭ സ്വച്ഛതാ ലീഗ് മത്സര സമാപന ഭാഗമായി നടന്ന റാലിയും 750 ലേറെ വനി ത കൾ അണി നിരന്ന മെഗാ തിരുവാതിര ഹൃദ്യമായി. ന്യൂ മില്ലേനിയം ടീമിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. സ്വച്ഛതാ സ്ക്വയറിൽ നിന്ന് ആരംഭിച്ച വർണാഭമായ റാലി ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു. തുടർന്നായിരുന്നു വനിതകൾ തിരുവാതിരക്കായി ചുവടുവച്ചത്.
ശ്രീകൃഷ്ണ സ്കൂൾ മൈതാനത്തിന് നടുവിലായി വലിയ വിളക്ക് തെളിയിച്ചു. അതിന് ചുറ്റുമായി വൃത്താ കൃതിയിൽ നിരനിരകളായി വനിതകൾ അണിനിരന്നു. പിന്നണിയിൽ തിരുവാതിരപ്പാട്ട് ഉയർന്നതോടെ സെറ്റു മുണ്ടണിഞ്ഞ് പൂചൂടിയ വനിതകൾ ചുവടുവച്ചു.
കുടുംബശ്രീക്കർ, വനിതാ കൗ ൺസിലർമാർ, നഗരസഭാ ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ ഉൾപ്പെടെയുള്ള വനിതകള്‍ ചുവടുവെച്ച തിരുവാതിരക്ക ളി ആവേശമായി. തിരുവാതിര ആരംഭിക്കുന്നതിന് മുൻപ് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മൈതാനത്ത് എത്തിയ 1500 ലേറെ പേർ പ്രതിഞ്ജ ഏറ്റുചൊല്ലി.നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷിനോജ് സിഡിഎസ് ചെയര്‍പേഴ്സണ്‍ അമ്പിളി ഉണ്ണകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആദ്യ നിരക്കാർ കളി നിയന്ത്രിച്ചു.
ശുചിത്വ സന്ദേശ പരിപാടികളുടെ സമാപനം നഗരസഭ ചെയര്മാന് എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷയായി.
എ.എം. ഷെഫീര്‍, എ.എസ്.
മനോജ്, ഷൈലജ സുധന്, എ. സായിനാഥന്‍, കെ.പി. ഉദയന്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ്. ലക്ഷ്മണന് തുടങ്ങിയവര്‍ പ്രസം ഗിച്ചു.