ഒടുവിൽ ശക്തൻ റോഡിലെ "മതിൽ’ നിരത്തുന്നു
1245353
Saturday, December 3, 2022 1:12 AM IST
തൃശൂർ: ശക്തൻ സ്റ്റാൻഡിലെ ശക്തൻ പ്രതിമക്ക് ചുറ്റും ടൈൽസ് വിരിച്ചപ്പോൾ റോഡിനേക്കാൾ ഉയർത്തിയിട്ടിരുന്നതിനാൽ വാഹനങ്ങളുടെ അടിഭാഗം ഇടിക്കുന്നത് പതിവായിരുന്നു. ഇതു സംബന്ധിച്ച് ദീപിക വാർത്തയും നൽകിയിരുന്നു.
ഒടുവിൽ സത്യം ബോധ്യമായതോടെ ജെസിബി കൊണ്ടുവന്ന് റോഡ് ഉയർത്തി മതിൽ പോലെ കെട്ടിയിരിക്കുന്ന ടൈൽസിലേക്ക് വാഹനങ്ങൾ കയറ്റാൻ നിരപ്പാക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു.
നിരവധി ചെറിയ വാഹനങ്ങളാണ് ഇവിടെ തട്ടി കേടു വന്നത്. പലരും അടി തട്ടാതെ ഇവിടേക്ക് കയറ്റാൻ പറ്റാതെ തിരിച്ചു പോയിരുന്നു.