മയക്കുമരുന്നിനെതിരെ ജനകീയസഭ രൂപീകരിച്ചു
1565501
Saturday, June 7, 2025 5:17 AM IST
കോതമംഗലം: ചെറുവട്ടൂരിൽ മയക്കുമരുന്നിനെതിരേ പ്രാദേശികതലത്തിൽ ജനകീയ സഭ രൂപീകരിച്ചു. മയക്കുമരുന്നിനെതിരെ പൊതുസമൂഹത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജനകീയസഭയ്ക്കു രൂപം നൽകിയത്.
യോഗം നിയോജകമണ്ഡലം ജനകീയസഭാ ചെയർമാൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റിയംഗം കെ.എം. പരീത് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി സഹീർ കോട്ടപ്പറമ്പിൽ പ്രസംഗിച്ചു.