എംഡിഎംഎ: യുവാവിനെ പിടികൂടി
1565476
Saturday, June 7, 2025 4:45 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച 1.85 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എലൂര്‍ മഞ്ഞുമ്മേല്‍ തെക്കുപുറത്ത് അലന് ജോഷി(26)യെയാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
മഞ്ഞുമ്മല്‍ മാടപ്പാട് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.