കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി പഠനോപകരണങ്ങൾ വിതരണം ചെയ്തു
1565488
Saturday, June 7, 2025 4:57 AM IST
കൊച്ചി: കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 750 ഓളം വിദ്യാർഥികൾക്കാണ് സ്കൂൾ ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
പഠനോപകരണ വിതരണോദ്ഘാടനം കിൻഫ്ര എക്സ്പോർട്ട് പ്രമോഷണൽ ഇൻഡസ്ട്രിൽ പാർക്ക് ചെയർമാൻ സാബു ജോർജ് നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് ജോസ് കൂത്തൂർ അധ്യക്ഷത വഹിച്ചു.
മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. സൈമൺ ജോസഫ് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
വടയാപറമ്പ് സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് ചീരൻ, സൊസൈറ്റി ജനറൽ സെക്രട്ടറി എൽജോവ് സി. ചുമ്മാർ, ട്രഷറർ സി.കെ. സൈമൺ, വൈസ് പ്രസിഡന്റ് ഇട്ടൂപ്പ് ചുങ്കത്ത്, ജോയിന്റ് സെക്രട്ടറി ടി.വി. ബാബു എന്നിവർ പ്രസംഗിച്ചു.
കൊച്ചിൻ കോർപറേഷൻ പരിധിയിലുള്ള 1165 ഓളം കച്ചവട സ്ഥാപന ഉടമകളുടെ സംഘടനയാണ് കുന്നംകുളം ചാരിറ്റബിൾ സൊസൈറ്റി. എല്ലാ വർഷവും സൊസൈറ്റി പഠനോപകരണ വിതരണം നടത്താറുണ്ട്.