ഹരിതകർമ സേനയെ ആദരിച്ചു
1565500
Saturday, June 7, 2025 5:17 AM IST
കോതമംഗലം: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 7, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കീരംപാറ യൂണിറ്റ്, കീരംപാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ചേലാട് ഫാമിലി ക്ലബ്, കീരംപാറ സെന്റ് സ്റ്റീൻഫൻസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവ സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണവും ഹരിതകർമസേന പ്രവർത്തകരെ ആദരിക്കലും നടത്തി.
പഞ്ചായത്ത് 13-ാം വാർഡിലെ 24 ഹരികർമസേന പ്രവർത്തകരെയാണ് പഞ്ചായത്ത് പ്രസിഡന്റ് ഗോപി മുട്ടത്ത് ആദരിച്ചത്.
ഫാ. മാത്യു കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 7 ഗവർണർ മിൽസൺ ജോർജ്, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ്, തട്ടേക്കാട് പക്ഷി സങ്കേതത്തിലെ റേഞ്ച് ഓഫീസർ സി.ടി. ഔസേഫ് എന്നിവർ പ്രസംഗിച്ചു.
കീരംപാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളൻഡിയേഴ്സിനും, ചേലാട് സെന്റ് ഗ്രീഗോറിയോസ് ഡെന്റൽ കോളേജ് വിദ്യാർഥികൾക്കും, പൊതുജനങ്ങൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.