പ്രതിഷേധ യോഗം സംഘടിപ്പിച്ചു
1565499
Saturday, June 7, 2025 5:13 AM IST
മൂവാറ്റുപുഴ: നഗരസഭയുടെ പൊതുശ്മശാനം അടിയന്തരമായി പ്രവര്‍ത്തനയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭാ കാര്യാലയത്തിലേക്ക് പ്രതീകാത്മക ശവമഞ്ചവുമായി മാര്‍ച്ചും പ്രതിഷേധയോഗവും നടത്തി.
എസ്തോസ് ഭവന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് നഗരസഭാ കാര്യാലയത്തിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധയോഗം സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിന് പി. മൂസ, ബ്ലോക്ക് പ്രസിഡണ്ട് കെ.കെ. അനീഷ്, ബ്ലോക്ക് ട്രഷറര്‍ അന്‍സല്‍ മുഹമ്മദ്, സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങളായ സജി ജോര്‍ജ്, ആര്. രാകേഷ്, കെ.ജി. അനില്‍കുമാര്‍, എം.എ. സഹീര്‍ തുടങ്ങിയവർ പ്രസംഗിച്ചു.