പാന്പുകടിയേറ്റ് മരിച്ചു
1565346
Friday, June 6, 2025 10:12 PM IST
കാലടി: പാന്പുകടിയേറ്റ് യുവാവ് മരിച്ചു. മരോട്ടിച്ചുവട് ലക്ഷംവീട് കോളനിയിൽ പനപറന്പി ദേവസിക്കുട്ടിയുടെ മകൻ ഷിനോയ് (43) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീടിനു സമീപത്തെ കരിങ്കൽക്കട്ടിൽ ഇരുന്നപ്പോഴാണ് പാന്പുകടി ഏറ്റത്.
ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: സുബിത. മകൻ: ജീവൻ. ഒരു വർഷം മുൻപ് ഉണ്ടായ അപകടത്തെ തുടർന്ന് ഷിനോയുടെ ഇടതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റിയിരുന്നു.
ലക്ഷംവീട് ഉന്നതിയിലെ കൽക്കെട്ടുകളിലെ വിടവുകൾ സിമന്റ് ഉപയോഗിച്ച് അടച്ചിട്ടില്ല. ഈ വിടവുകളിൽ ഉണ്ടായിരുന്ന പാന്പാണ് ഷിനോയിയെ കടിച്ചത്.