പരിസ്ഥിതി ദിനം ആചരിച്ചു
1565492
Saturday, June 7, 2025 5:13 AM IST
കൊച്ചി: തൃക്കാക്കര ഭാരതമാതാ ഓട്ടോണമസ് കോളജിലെ സസ്യശാസ്ത്ര വിഭാഗവും നേച്ചര്ക്ലബ്ബും ഇന്ത്യന്‍ നേവി കൊച്ചി യൂണിറ്റും സംയുക്തമായി ലോകപരിസ്ഥിതിദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ ട്രീ പ്ലാന്റേഷന് ഡ്രൈവിന്റെ ഭാഗമായി തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും ഉള്‍പ്പെടുന്ന, 75 ല്‍പരം വൃക്ഷത്തൈകള്‍ കോളജ് കാമ്പസില്‍ നട്ടുപിടിപ്പിച്ചു.
കോളജ് മാനേജര്‍ റവ. ഡോ. ഏബ്രഹാം ഓലിയപ്പുറത്ത്, കമാന്‍ഡര്‍ ടി.പി. ഹരി പ്രകാശ്,അക്കാദമിക് ഡയറക്ടര്‍ ഡോ. കെ.എം. ജോണ്സന്, അസി. മാനേജര്‍ ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം, പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ തോമസ്, തൃക്കാക്കര വാര്‍ഡ് കൗണ്‍സിലര്‍ ടി.ജെ. ദിനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.