കൂ​ത്താ​ട്ടു​കു​ളം: കൂ​ത്താ​ട്ടു​കു​ളം തി​രുക്കുടും​ബ ദേ​വാ​ല​യം ഫൊ​റോ​ന പ​ദ​വി​യി​ലേ​ക്ക്. പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മൂ​ന്ന് പു​തി​യ ഫൊ​റോ​ന​ക​ൾ​കൂ​ടി രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ത്താ​ട്ടു​കു​ളം തി​രുക്കുടും​ബ ദേ​വാ​ല​യം ഫൊ​റോ​ന പ​ള്ളി​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

ദേ​വാ​ല​യം ഫൊ​റോ​ന ആ​കു​ന്ന​തോ​ടെ സ​മീ​പ ഫൊ​റോ​ന​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള ഏ​ഴു പ​ള്ളി​ക​ൾ കൂ​ടി കൂ​ത്താ​ട്ടു​കു​ള​ത്തി​നു കീ​ഴി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ക്ക​പ്പെ​ടും. കാ​ക്കൂ​ർ, കൂ​ത്താ​ട്ടു​കു​ളം, പെ​രി​യ​പ്പു​റം, പൂ​വ​ക്കു​ളം, തി​രു​മാ​റാ​ടി, ഉ​ദ​യ​ഗി​രി, വ​ട​ക​ര തു​ട​ങ്ങി ഇ​ട​വ​ക​ളാ​ണ് പു​തി​യ ഫൊ​റോ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. 1995ലാ​ണ് കൂ​ത്താ​ട്ടു​കു​ളം തി​രു​ക്കുടും​ബ ദേ​വാ​ല​യം സ്ഥാ​പി​ത​മാ​കു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് കൂ​ത്താ​ട്ടു​കു​ളം തി​രു​ക്കുടും​ബ ക​ത്തോ​ലി​ക്ക ദേ​വാ​ല​യ​ത്തി​ന്‍റെ ഫൊ​റോ​ന പ്ര​ഖ്യാ​പ​നം ന​ട​ത്തും. തു​ട​ർ​ന്ന് 5ന് ​സ​മൂ​ഹ​ബ​ലി​യും 6.30 ന് ​അ​നു​മോ​ദ​ന​യോ​ഗ​വും ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ​സി​ഗ്നോ​ർ സെ​ബാ​സ്റ്റ്യ​ൻ വേ​ത്താ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് കു​ടി​ലി​ൽ സ്വാ​ഗ​തം പ​റ​യു​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ വി​ജ​യാ ശി​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സ​ണ്ണി കു​ര്യാ​ക്കോ​സ്, മ​റ്റ് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, മേ​ഖ​ല​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളു​ടെ വി​കാ​രി​മാ​രാ​യ ഫാ. ​സി​റി​യ​ക് വ​ട​ക്കേ​ൽ, ഫാ. ​പോ​ൾ പീ​ച്ചി​യി​ൽ, ഫാ.​ഏ​ലി​യാ​സ് ജോ​ൺ മ​ണ്ണാ​ത്തി​ക്കു​ളം, ഫാ. ​ജോ​മോ​ൻ പു​ളി​ക്ക​ൽ, മു​ൻ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് വേ​ളൂ​പ്പ​റ​മ്പി​ൽ, ഫാ. ​സി​റി​യ​ക് ത​ട​ത്തി​ൽ, സി​സ്റ്റ​ർ മ​രീ​ന, സി​സ്റ്റ​ർ ജി​യോ കാ​ർ​മ​ൽ, സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് മ​രോ​ട്ടി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കൂ​ത്താ​ട്ടു​കു​ള​ത്തി​നൊ​പ്പം ക​ട​പ്ലാ​മാ​റ്റം, കൊ​ഴു​വ​നാ​ൽ എ​ന്നീ ഇ​ട​വ​ക​ൾ കൂ​ടി ഫൊ​റോ​ന​ക​ളാ​യി ഉ​യ​ർ​ത്തും. ഇ​തു​വ​രെ 17 ഫൊ​റോ​ന​ക​ളാ​ണ് രൂ​പ​ത​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.