കൂ​ത്താ​ട്ടു​കു​ളം: പൈ​നാ​പ്പി​ൾ ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ൻ പൈ​പ്പ്‌​ലൈ​ൻ സ്ഥാ​പി​ച്ച കു​ഴി​യി​ൽ അ​ക​പ്പെ​ട്ടു. കൂ​ത്താ​ട്ടു​കു​ളം മാ​ർ​ക്ക​റ്റ് റോ​ഡി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാ​ഴ​ക്കു​ള​ത്തു​നി​ന്നും പൈ​നാ​പ്പി​ളു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നാ​ണ് കൃ​ഷി​ഭ​വ​നു സ​മീ​പ​ത്തു​വ​ച്ച് റോ​ഡി​ലെ മൂ​ടി​യ കു​ഴി​യി​ൽ​പ്പെ​ട്ട​ത്.

വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ്‌​ലൈ​ൻ പു​ന​സ്ഥാ​പി​ച്ച ശേ​ഷം മൂ​ടി​യ കു​ഴി​ക്കു മു​ക​ളി​ലൂ​ടെ വാ​ഹ​നം ക​യ​റി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ ച​ക്ര​ങ്ങ​ൾ മ​ണ്ണി​ൽ താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും ഏ​റെ പ​ണി​പ്പെ​ട്ടെ​ങ്കി​ലും വാ​ഹ​നം ക​യ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല.

പി​ന്നീ​ട് റി​ക്ക​വ​റി വാ​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ക്ക​പ്പ് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ദി​വ​സ​വും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മാ​ർ​ക്ക​റ്റ് റോ​ഡി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ത്ത​ര​ത്തി​ൽ അ​ക​പ്പെ​ടു​ന്നു​ണ്ട്. പൈ​പ്പ് ലൈ​ൻ പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച കൂ​ഴി അ​ടി​യ​ന്ത​ര​മാ​യി റീ​ടാ​ർ ചെ​യ്ത് റോ​ഡ് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.