മൂ​വാ​റ്റു​പു​ഴ: പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ര്‍​മ​ല കോ​ള​ജ് ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബും, ബോ​ട്ട​ണി, സൂ​വോ​ള​ജി വി​ഭാ​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പ​രി​സ്ഥി​തി​യു​മാ​യി ബ​ന്ധ​മു​ള്ള ച​ല​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച് ന​ട​ത്തി​യ ച​ല​ച്ചി​ത്രോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി.

കോ​ള​ജ് ഡി​ജി​റ്റ​ല്‍ തി​യ​റ്റ​റി​ല്‍ ന​ട​ത്തി​യ ച​ല​ച്ചി​ത്രോ​ത്സ​വം കോ​ട്ട​യം ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ​ന്‍. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ല്‍ കോ​ളേ​ജ് ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ധേ​ഹം നി​ര്‍​വ​ഹി​ച്ചു.

ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളോ​ടും അ​ധ്യാ​പ​ക​രോ​ടു​മൊ​പ്പ​മാ​ണ് നി​ര്‍​മ​ല കോ​ളേ​ജി​ല്‍ പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്നെ​ത്തി​യ എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ബോ​ട്ട​ണി വി​ഭാ​ഗം പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഫാ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ്, ബ​ര്‍​സാ​ര്‍ ഫാ. ​പോ​ള്‍ ക​ള​ത്തൂ​ര്‍, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഡോ. ​ജി​ജി കെ. ​ജോ​സ​ഫ്, ക്ല​ബ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ സി​ന്ധു റേ​ച്ച​ല്‍ ജോ​യി, അ​ഞ്ജു ബി. ​കാ​ഞ്ഞി​ര​ക്കാ​ട്ട്, ബോ​ട്ട​ണി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജീ​നാ ജോ​ര്‍​ജ്, ഗ​വ. മോ​ഡ​ല്‍ സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക ഷെ​മീ​ന ബീ​ഗം,

അ​ധ്യാ​പ​ക​രാ​യ അം​ബി​ക, വി.​എം. ബ​ഷീ​ര്‍, അ​ഞ്ജു എം. ​മ​ണി, ര​മ്യ കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ച​ല​ച്ചി​ത്രോ​ത്സ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. കോ​ള​ജി​ലെ ടൂ​റി​സം, മാ​നേ​ജേ​മെ​ന്‍റ്, കൊ​മേ​ഴ്‌​സ് സെ​ല്‍​ഫ് വി​ഭാ​ഗ​ങ്ങ​ളും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ​ത്.