കോതമംഗലം താലൂക്കില്‍ ഡെങ്കി പടരുന്നു
1565474
Saturday, June 7, 2025 4:45 AM IST
കോതമംഗലം: താലൂക്കില്‍ ഡെങ്കിപ്പനി പടരുന്നു. മൂന്നു പേര്‍ക്ക് കോവിഡ് ബാധിച്ചതായും കണ്ടെത്തി. 13 പേരാണ് ഡെങ്കി ബാധിച്ച് ചികിത്സ തേടിയത്. വിവിധ പഞ്ചായത്തുകളിലായി 25 ഓളം പേര്‍ക്ക് ഡെങ്കി സംശയിക്കുന്നുണ്ട്.
നഗരസഭയിലും കുട്ടമ്പുഴ, നെല്ലിക്കുഴി പഞ്ചായത്തുകളിലുമായി മൂന്നു പേര്‍ക്ക് വീതവും പിണ്ടിമന പഞ്ചായത്തില്‍ രണ്ടു പേര്‍ക്കും കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളില്‍ ഓരോരുത്തര്‍ക്ക് വീതവും ഡെങ്കി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
നഗരസഭയിലും കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്.