പൂര്‍വവിദ്യാര്‍ഥി സംരംഭങ്ങളെ ആദരിച്ച് രാജഗിരി
1515328
Tuesday, February 18, 2025 3:30 AM IST
കൊച്ചി: കളമശേരി രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസില്‍ (ഓട്ടോണമസ്), കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിജയത്തിലെത്തിയ 50 പൂര്‍വവിദ്യാര്‍ഥി സംരംഭങ്ങളെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തന മികവ് തെളിയിച്ച രാജഗിരി വിദ്യാര്‍ഥികളുടെ മികവിനെയും ആദരിച്ചു. ചടങ്ങുകളുടെ ഭാഗമായി സംഘടിപ്പിച്ച രാജഗിരി ബിസിനസ് ഫോറത്തിന്റെ (ആര്ബിഎഫ്) ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
ആര്‍സിഎസ്എസ് മാനേജരും പ്രൊവിന്‍ഷ്യാളുമായ ഫാ. ബെന്നി നല്ക്കര, അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ബിനോയ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍സിഎസ്എസ് പ്രിന്‍സിപ്പല്‍. റവ. ഡോ. എം.ഡി.സാജു രാജഗിരി സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളുടെ ആമുഖം, ചരിത്രം, വീക്ഷണം എന്നിവയെക്കുറിച്ച് സംസാരിച്ചു. കെഎസ്ഐഡിസി, സ്റ്റാര്‍ട്ടപ്പ് മിഷന് എന്നിവയുമായി സഹകരിച്ച് വിജയകരമായി പ്രവര്‍ത്തിക്കുന്ന 'ലെ കൊക്കൂണ്‍, ഗ്യാന്പ്രേഗ് 'എന്നീ രണ്ട് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ രാജഗിരിയിലുണ്ട്.
വിദ്യാര്‍ഥികളില്‍ സംരംഭക താല്പര്യങ്ങള് വളര്‍ത്തുന്നതിനുള്ള വിവിധ പരിശീലന പരിപാടികളും, വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ഐഡിയതോണ്സ്' അടക്കമുള്ള ഫെസ്റ്റുകളും കാമ്പസില്‍ സംഘടിപ്പിച്ചുവരുന്നു.