കേരള കോണ്‍ഗ്രസ് പിറവം മണ്ഡലം വജ്ര ജൂബിലി
1515312
Tuesday, February 18, 2025 3:30 AM IST
ഇലഞ്ഞി: കേരള കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം വജ്ര ജൂബിലി സമ്മേളനം മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കെ. ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി ഇലഞ്ഞി വ്യാപാരഭവന്റെ മുന്നിൽനിന്ന് ആരംഭിച്ച വജ്ര ജൂബിലി റാലി പാർട്ടി വർക്കിംഗ് ചെയർമാനും മുൻ എംപിയുമായ പി.സി. തോമസ് നിയോജക മണ്ഡലം പ്രസിഡന്റ് എം.പി. ജോസഫിനു പാർട്ടി പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സമ്മേളന വേദിയിൽ മുതിർന്ന പാർട്ടി പ്രവർത്തകരെ ചീഫ് കോ ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ് പൊന്നാട അണിയിച്ച് ആദരിച്ചു.
സീനിയർ ജനറൽ സെക്രട്ടറി ജോണി അരീക്കാട്ടേൽ, ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, കെഎസ്സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ്, സംസ്ഥാന സെക്രട്ടറി ബാബു നെടുന്പുറം, ജില്ലാ സെക്രട്ടറി ജിസണ് ജോർജ്, കർഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വർഗീസ് താനം, പി.കെ. ജോസ്, പ്രീതി അനിൽ, റോസിലി സാബു, ബിജുമോൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.