ആര്‍സിഐ ഭാവന നാളെ ചെമ്പുമുക്ക് അസീസി പബ്ലിക് സ്കൂളില്‍
1508257
Saturday, January 25, 2025 4:22 AM IST
കൊച്ചി: റോട്ടറി കൊച്ചിൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന സ്പെഷൽ സ്കൂൾ കലോത്സവം "ഭാവന 2025" കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതന്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ ഒന്‍പതു മുതൽ നാലു വരെ നടക്കും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി. അരുണ്‍ ഉദ്ഘാടനം ചെയ്യും.
റോട്ടറി പ്രസിഡന്റ് റെജി സക്കറിയ, ഭാവന ചെയർമാൻ മനോജ്കുമാർ, നിയുക്ത റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജി.എന്‍. രമേഷ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.
നെസ്റ്റ് ഗ്രൂപ്പ് സിഎഫ്ഓ ജയരാജ് കുളങ്ങര, നിത്യ ഗോപാലകൃഷ്ണന്, ക്യാപ്റ്റന്‍ ഗോപാലകൃഷ്ണന് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. തുടര്‍ന്ന് ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളുടെ വിവിധ ഇനം മത്സരങ്ങളും കലാപരിപാടികളും അരങ്ങേറും.