പുതുവൈപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി
1460887
Monday, October 14, 2024 4:07 AM IST
വൈപ്പിന്‍ : പുതുവൈപ്പ് ബീച്ചില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ പ്ലസ് വിദ്യാര്‍ഥിയെ കാണാതായി. സൗത്ത് പുതുവൈപ്പ് മാരായി ഹോബിയുടെയും സീമയുടെയും മകന് ബോധി ഹോബി(17)യെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് മറ്റു മൂന്നു കൂട്ടുകാരുമൊത്ത് ബീച്ചിലെത്തിയ ഇവര്‍ കുളിക്കുന്നതിനിടയില്‍ ബോധി മുങ്ങിത്താണുപോയി. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. അഞ്ചരയോടെയാണ് സംഭവം.
വിവരമറിഞ്ഞ് ഞാറക്കല്‍ പോലീസും മാലിപ്പുറത്തുനിന്ന് ഫയര്‍ ഫോഴ്സും സ്ഥലത്തെത്തി.
റെസ്ക്യൂ ബോട്ട് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നായരമ്പലം ഭഗവതിവിലാസം ഹയര്‍ സെക്കൻഡറി സ്കൂളില്‍ രണ്ടാംവര്‍ഷ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സഹോദരി ഹൃദ്യ.