തൊഴിലില്ലായ്മ: കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്
1460883
Monday, October 14, 2024 3:51 AM IST
കൊച്ചി: കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഇല്ലെന്ന് പറയുമ്പോഴും 30 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത ഗൗരവമായി കാണണമെന്ന് ജസ്റ്റീസ് ദേവന് രാമചന്ദ്രന്.
കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമത്തിലെ നവരാത്രി ആഘോഷങ്ങളും, പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ഹീലിംഗ് ലൈവ്സ് ഓര്‍ഗനൈസേഷന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തക ജനി വിശ്വനാഥ് നല്കുന്ന സ്കോളര്‍ഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നരക്കോടി ജനസംഖ്യയുള്ള കേരളത്തില്‍ ഇത്രയധികം പേര് പുറത്തുനിന്ന് വന്ന് ജോലി ചെയ്യുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കണം. വിദ്യാഭ്യാസമെന്നാല്‍ പഠിപ്പ് മാത്രമല്ല. സ്വാർഥത വെടിഞ്ഞ് ജീവിക്കാന്‍ പഠിക്കണം. സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ഏവരും. കരുണ, ദയ എന്നിവയിലൂടെ ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആശ്രമം മാനേജിംഗ് ട്രസ്റ്റി സി.എസ്. മുരളീധരന് അധ്യക്ഷത വഹിച്ചു.