എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണശ്രമം; പ്രതി അറസ്റ്റില്‍
1460375
Friday, October 11, 2024 3:23 AM IST
കൊച്ചി: എടിഎം മെഷീന് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. പള്ളുരുത്തി കച്ചേരിപ്പടി കമ്മത്തുമഠത്തില് താജുദീന് (42) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം മാര്‍ക്കറ്റ് റോഡിലുള്ള യുകോ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിച്ച് മോഷണം നടത്താനാണ് പ്രതി ശ്രമിച്ചത്.
ബാങ്ക് മാനേജരുടെ പരാതിയില്‍ കേസെടുത്ത പോലീസ് സിസി ടിവി ദൃശ്യങ്ങളും പലയിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ തോപ്പുംപടി ഹാര്‍ബര്‍ പരിസരത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാള്‍ക്കെതിരേ ഫോര്‍ട്ടുകൊച്ചി, പള്ളുരുത്തി, എറണാകുളം സൗത്ത് തുടങ്ങി നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണം, കഞ്ചാവ് കേസുകള്‍ നിലവിലുണ്ട്. എറണാകുളം സെന്‍ട്രല്‍ പോലീസ് പ്രിന്‍സിപ്പല്‍ എസ്ഐ സന്തോഷ്കുമാര്‍, സിപിഒ മാരായ അരുണ്‍, ഉണ്ണികൃഷ്ണന്, ശിഹാബ്, ഹരീഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.