ബിജെപി നേതാക്കളെ വീടുകയറി ആക്രമിച്ച സംഭവം; പ്രതിഷേധ യോഗം ചേർന്നു
1453796
Tuesday, September 17, 2024 1:53 AM IST
തിരുമാറാടി: ബിജെപി നേതാക്കളെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതിഷേധ യോഗം ചേർന്നു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുമാരി ശ്രീനന്ദയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കാക്കൂർ മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധയോഗം നടന്നത്.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.സത്യൻ ഉദ്ഘാടനം ചെയ്തു. ബിജെപി തിരുമാറാടി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എൻ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
സിജു ഗോപാലകൃഷ്ണൻ, വിജയൻ അടിപാറ, റോയി ഏബ്രഹാം, അജീഷ് തങ്കപ്പൻ, ലിന്റോ വിൽസണ്, രാജശേഖരൻ തന്പി, ടി.പ്രതീഷ്, സി.കെ. ബിജിമോൻ ചേലക്കൽ, കെ.ജി. മോഹനൻ, ടി.കെ. പ്രകാശ്, പ്രമോദ് കുമാർ, ടി.ആർ. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.