തിരുനാളിനൊരുങ്ങി വല്ലാർപാടം
1453435
Sunday, September 15, 2024 3:42 AM IST
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് നാളെ തുടക്കം. വൈകുന്നേരം 5.30 ന് ആർച്ച്ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ കൊടിയേറ്റ് നിർവഹിച്ച് ദിവ്യബലി അർപ്പിക്കും. പ്രസംഗം റവ. ഡോ.സ്റ്റാൻലി മാതിരപ്പിള്ളി.
വിവിധ ദിവസങ്ങളിൽ വൈകുന്നേരം 5.30 നുള്ള ദിവ്യബലിക്കു ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, മോൺ. മാത്യു കല്ലിങ്കൽ, ഫാ. ജൂഡിസ് പനക്കൽ, റവ. ഡോ. അഗസ്റ്റിൻ മുള്ളൂർ, ഫാ. മാർട്ടിൻ അഴീക്കകത്ത്, റവ. ഡോ. ക്ലമന്റ് വള്ളുവശേരി, ഫാ. എബിജിൻ അറക്കൽ എന്നിവർ മുഖ്യ കാർമികരാകും.
സമാപന ദിനമായ 24നു രാവിലെ 10ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ. ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തും. ദിവ്യബലിക്കു മുന്നോടിയായി ചേന്ദമംഗലം കുടുംബാംഗങ്ങൾക്കു സ്വീകരണവും, പള്ളിവീട്ടിൽ മീനാക്ഷിയമ്മയുടെ പിൻതലമുറക്കാർ പരമ്പരാഗതമായി നടത്തുന്ന മോരു വിതരണവും ഉണ്ടാകും.
ജോസഫ് വാക്കയിൽ, വീണ ബെർനാർഡ് കോനംകോടത്ത് എന്നിവരാണ് ഈ വർഷത്തെ പ്രസുദേന്തിമാർ. ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, ഫാ.ഷിബു ചാത്തനാട് എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നല്കും.