ഹോമിയോ ഡിസ്പെൻസറിയിൽ യോഗ ഹാൾ തുറന്നു
1572447
Thursday, July 3, 2025 4:06 AM IST
കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറി യോഗ ഹാൾ അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്നും ഏഴു ലക്ഷം രൂപയും ആയുഷ് മിഷന്റെ അഞ്ചു ലക്ഷം രൂപയും ഉൾപ്പെടെ 12 ലക്ഷത്തോളം രൂപമുടക്കിയാണ് പുതിയ ഹാൾ നിർമിച്ചിരിക്കുന്നത്.
വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജോമി, മെമ്പർമാരായ കെ.സി. മാർട്ടിൻ, എൻ.സി. ഉഷാകുമാരി, സിൽവി ബിജു, സിമി ജിജോ, ആന്റണി വടക്കഞ്ചേരി, കെ പി അനൂപ്, ഡാർലി ജീമോൻ, ഡേവിസ്കൂട്ടുങ്ങൽ, ഷിജിത സന്തോഷ് , കെ.പി. സുകുമാരൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. അഭിജിത്ത്, ഡോ. ഗ്ലെൻസൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.