ചാവറ ഇന്റർനാഷണൽ അക്കാഡമിക്ക് അഭിമാന നിമിഷം
1572457
Thursday, July 3, 2025 4:16 AM IST
വാഴക്കുളം: ചാവറ ഇന്റർനാഷണൽ അക്കാഡമിക്കും ഇത് അഭിമാന നിമിഷം. കീം പ്രവേശന പരീക്ഷയിൽ എൻജിനീയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ കല്ലൂർക്കാട് വട്ടക്കുഴിയിൽ ജോണ്‍ ഷിനോജ് വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമിയിലെ പൂർവ വിദ്യാർഥിയാണ്.
2022-23 പത്താം ക്ലാസ് ബാച്ചിൽ ഐസിഎസ് ബോർഡ് പരീക്ഷയിൽ നാലു വിഷയങ്ങളിൽ നൂറിൽ നൂറും നേടി 98.2 ശതമാനം മാർക്കോടെ ഒന്നാം സ്ഥാനവും എല്ലാ വിഷയങ്ങൾക്കും എ വണ്‍ ഗ്രേഡും കരസ്ഥമാക്കിയിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡിനോ കള്ളികാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ. ജിത്തു തൊട്ടിയിൽ എന്നിവർ ജോണ്‍ ഷിനോജിന് അഭിനന്ദനമറിയിച്ചു.