പിണവൂർക്കുടി ആദിവാസി ഉന്നതിയിൽ ഒരു കോടിയുടെ വികസന പ്രവർത്തനങ്ങൾ
1572456
Thursday, July 3, 2025 4:16 AM IST
കോതമംഗലം: കുട്ടന്പുഴ പഞ്ചായത്തിലെ പിണവൂർക്കുടി ആദിവാസി ഉന്നതിയിൽ ഒരു കോടിയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.
പഠന കേന്ദ്രം, കമ്യൂണിറ്റി ഹാൾ നവീകരണം, മിനി സ്റ്റേഡിയം നിർമാണം, ലൈബ്രറിക്ക് ഉപകരണം വാങ്ങൽ, പൊതു കിണറുകളുടെ നവീകരണം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ എന്നിങ്ങനെ വിവിധ വികസന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
വികസന പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി പിണവൂർകുടിയിൽ ഊരുകൂട്ടം ചേർന്നു.
പിണവൂർ നഗർ കമ്യൂണിറ്റി ഹാളിൽ ചേർന്ന ഊരുകൂട്ടം ആന്റണി ജോണ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്തംഗം ബിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു.