രാജഗിരി ആർഎസ്എപി: പുതിയ ബാച്ച് ആരംഭിച്ചു
1572449
Thursday, July 3, 2025 4:16 AM IST
കളമശേരി: രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസിൽ ഓഫീസ് ഓഫ് ഇന്റർനാഷണൽ റിലേഷൻസിന്റെ ആഭിമുഖ്യത്തിൽ രാജഗിരി ആക്സിലറേറ്റഡ് സ്റ്റഡി അബ്രോഡ് പ്രോഗ്രാമിൽ (ആർഎസ്എപി) പുതിയ ബാച്ചുകൾ ആരംഭിച്ചു.
ആർസിഎസ്എസ് പ്രിൻസിപ്പൽ റവ.ഡോ. എം.ഡി. സാജു, അഡ്മിനിസ്ട്രേറ്റർ ഫാ. റിന്റിൽ മാത്യു, അസോ. ഡയറക്ടർ ഡോ. ബിനോയ് ജോസഫ്, ഇസിയു സൗത്ത് ഇന്ത്യ റീജണൽ മാനേജർ നിലം ജെയിൻ, റവ. ഡോ. ഷിന്റോ ജോസഫ്, ഡോ. കിരൺ തമ്പി, സർട്ടിഫൈഡ് ഇമേജ് കൺസൾട്ടന്റ് വീണ എന്നിവർ പ്രസംഗിച്ചു.