കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിൽ പൈതൃകം 2കെ25
1572446
Thursday, July 3, 2025 4:06 AM IST
അങ്കമാലി: കറുകുറ്റി ക്രിസ്തുരാജാശ്രമ പള്ളിയിൽ മാർ തോമാശ്ലീഹായുടെ തിരുനാൾ അനുസ്മരണവും മതബോധന വാർഷികാഘോഷവും പൈതൃകം എന്ന പേരിൽ ആഘോഷിച്ചു. ഇടവക മതബോധന ഹെഡ്മിസ്ട്രസ് പൗളി ജോൺസൻ സ്വാഗതം ആശംസിച്ചു. വികാരി ഫാ. ജെയ്സൻ ചിറേപ്പടിയ്ക്കൽ അധ്യക്ഷനായി.
തുടർന്ന് മുൻ വികാരി ഫാ. ജോണി ചിറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. 2024-25 വർഷത്തിൽ മതപഠന വിജയികൾക്ക് സമ്മാനങ്ങളും ട്രോഫിയും നല്കുകയുണ്ടായി കെസിവെഎം വിവിധ കലാപരിപാടികൾക്ക് നേതൃത്വം നല്കി.
വൈസ് ചെയർമാൻ ദേവസി ചന്ദനത്തിൽ, കൈക്കാരന്മാരായ ജോൺസൻ കുടിയിരിക്കൽ, ഷിബു ചക്കാലയ്ക്കൽ അസി. വികാരി ഫാ. ഷിമോജ് മാണിക്കത്തുപറമ്പിൽ തുടങ്ങിയവർ നേതൃത്വംനല്കി.