മൂ​വാ​റ്റു​പു​ഴ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗ് ഉ​ദ്ഘാ​ട​നം
Tuesday, September 10, 2024 4:00 AM IST
മൂ​വാ​റ്റു​പു​ഴ: ഡി​സി വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് മൂ​വാ​റ്റു​പു​ഴ ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

അ​ടു​ത്ത മാ​സം 11മു​ത​ൽ ന​ട​ക്കു​ന്ന ക്രി​ക്ക​റ്റ് ലീ​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ല്‍​ദോ​സ് കു​ന്ന​പ്പ​ള്ളി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഡി​സി വാ​രി​യേ​ഴ്സ് ക്ല​ബ് ഉ​ട​മ അ​മ​ര്‍ ലാ​ല്‍, ന​ഗ​ര​സ​ഭ​ധ്യ​ക്ഷ​ൻ പി.​പി. എ​ല്‍​ദോ​സ്, വാ​ര്‍​ഡ് അം​ഗം ജോ​ളി ജോ​ര്‍​ജ്, ഷൈ​ജു മാ​മ്പ​ക്കാ​ട​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്കു​ള്ള പ്ലെ​യേ​ഴ്സ് ലേ​ല​വും ച​ട​ങ്ങി​ല്‍ ന​ട​ത്തി.