മുക്കുപണ്ട മാഫിയയ്ക്കെതിരെ നിയമനിർമാണം നടത്തണമെന്ന്
1452133
Tuesday, September 10, 2024 4:00 AM IST
പെരുമ്പാവൂര്‍: ഓള് കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം വിദ്യാഭ്യാസ പുരസ്കാര വിതരണം എന്നിവ നടത്തി. മുക്കുപണ്ടമാഫിയക്കെതിരെ നിയമനിർമാണം നടത്തണമെന്ന് സര്‍ക്കാരിനോട് പ്രമേയം വഴി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പി.എ. ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് സേവ്യര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. ഗോപു, ട്രഷറര്‍ ജയചന്ദ്രന് മറ്റപ്പിള്ളി, സി.എം. ജേക്കബ്, കെ.പി. ഗീവര്‍ഗീസ് ബാബു തുടങ്ങിയവർ സംസാരിച്ചു.
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് ജില്ലയുടെ വിഹിതമായി അഞ്ചര ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഭാരവാഹികളായി കെ.പി. ഗീവര്‍ഗീസ് ബാബു-ജില്ലാ പ്രസിഡന്റ്, റ്റി.ജി. രാധാകൃഷ്ണന്-ജില്ലാ സെക്രട്ടറി, മത്തായി ജോണ്‍-ട്രഷറർ, എം.വി. ഗിരീഷ്, ബെന്നി പാപ്പച്ചന്-വൈസ് പ്രസിഡന്റുമാർ, സോണിമോന്‍ ഫിലിപ്പ്-ജോയിന്റ് സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.