ആലുവ വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം
1451015
Friday, September 6, 2024 4:09 AM IST
ആലുവ: ആലുവ വിദ്യാഭ്യാസ ജില്ല അധ്യാപകദിനാഘോഷം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ദിലീപ് കുമാർ അധ്യാപകസന്ദേശം നൽകി. ആലുവ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫാസിൽ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ഡിഇഒ ശിവദാസൻ, എഇഒ സീന പോൾ, നിഖില ശശി, ജി. പ്രീതി , ആർ.എസ്. സോണിയ, ദിവ്യ ദിവാകരൻ തുടങ്ങിയവർ പ്രസംഗിച്ചു. പെരിയാർ നീന്തിക്കടന്ന് ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് ജേതാവ് മാസ്റ്റർ മുഹമ്മദ് കായീസിനെ ആദരിച്ചു. അധ്യാപകമത്സരങ്ങളിൽ വിജയികൾക്ക് സമ്മാനദാനം നൽകി.