വയനാട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഓട്ടോ ഡ്രൈവറെ ആദരിച്ചു
1445079
Thursday, August 15, 2024 8:16 AM IST
അങ്കമാലി: വയനാട് ചൂരല്‍മലയില്‍ പത്തു ദിവസക്കാലം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ അങ്കമാലി ടിബി ജംഗ്ഷന് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ ഐ.കെ. സജീഷിനെ ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന് സിഐടിയു അങ്കമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പൊന്നാട അണിയിച്ച് മെമെന്റൊ സമ്മാനിച്ചു.
ജില്ലാ കമ്മിറ്റിയംഗം ജിജോ ഗര്‍വാസീസ് അധ്യക്ഷത വഹിച്ചു. അസോസിയേഷന് ഏരിയാ സെക്രട്ടറി പി.വി.ടോമി, സിപിഎം ലോക്കല്‍ സെക്രട്ടറി സജി വര്‍ഗീസ്, അസോസിയേഷന് മുനിസിപ്പല്‍ പ്രസിഡന്റ് ടി.വൈ.ഏല്യാസ്, സെക്രട്ടറി എ.കെ.ഏല്യാസ്, മാത്യു തെറ്റയില്‍ എന്നിവര്‍ പ്രസംഗിച്ചു.