കൊച്ചി: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി ക്യൂബ്സ് ഇന്റര്‍നാഷണല്‍ പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കടവന്ത്ര റീജണല്‍ സ്പോര്‍ട്സ് സെന്ററില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററില്‍ വെച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന് ക്യൂബ്സ് ഇന്റര്‍നാഷണല്‍ എംഡി ഷരീഫ് മുഹമ്മദിന് വേണ്ടി കമ്പനി പ്രതിനിധി നന്ദു രാജീവ് ചെക്ക് കൈമാറി. സബ് കളക്ടര്‍ കെ.മീര, അസി.കളക്ടര്‍ അന്‍ജീത് സിംഗ് എന്നിവര്‍ പങ്കെടുത്തു.