മഴയില്‍ വീട് തകര്‍ന്നു
1437716
Sunday, July 21, 2024 4:22 AM IST
പെരുമ്പാവൂര്‍: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മുടക്കുഴ പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഇളംമ്പകപ്പിള്ളി പെരുഞ്ചേരി പുത്തന്‍വീട്ടില്‍ മോഹനന്റെ വീട് ഇടിഞ്ഞുവീണു. മാനസിക രോഗിയായ മോഹനന് തനിച്ചാണ് താമസം. സഹോദരങ്ങളില്ല.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്, വാര്‍ഡംഗം ബിന്ദു ഉണ്ണി, വില്ലേജ് ഓഫീസര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. വീട് പുതുക്കി പണിയുകയോ ഒറ്റമുറിയുള്ള വീട് പണിതു കൊടുക്കാനുള്ള തയാറെടുപ്പിലാണ് ജനപ്രതിനിധികള്‍.