ട്രോളിയും വീൽചെയറും സംഭാവന നൽകി
1437701
Sunday, July 21, 2024 4:08 AM IST
മൂവാറ്റുപുഴ : ജനറൽ ആശുപത്രിയിലേക്ക് ട്രോളി, വീൽ ചെയർ എന്നിവ സംഭാവന നൽകി ബാങ്ക് ഓഫ് ബറോഡ. 117-ാമത് സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയ്ക്ക് ഒരു ട്രോളിയും രണ്ട് വീൽ ചെയറും സംഭാവനയായി നൽകിയത്.
ആശുപത്രി സൂപ്രണ്ട് ഡോ. അനിത ബാബു വീൽചെയർ, ട്രോളി എന്നിവ ഏറ്റുവാങ്ങി. ബാങ്ക് ഓഫ് ബറോഡ മൂവാറ്റുപുഴ, വെള്ളൂർക്കുന്നം ബ്രാഞ്ചിലെ ജീവനക്കാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.