മഞ്ഞപ്രയിൽ 6 പേരെ കടിച്ച വളർത്തുനായ ചത്തു
1425955
Thursday, May 30, 2024 5:12 AM IST
നായയ്ക്ക് പേവിഷബാധ
കാലടി: മഞ്ഞപ്രയിൽ ആര് പേരെ കടിച്ച വളർത്തുനായ ചത്തു. നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വകാര്യ വ്യക്തിയുടെ വളർത്തുനായ നാല് ഇതര സംസ്ഥാന തൊഴിലാളികളെയും, ബസ് കണ്ടക്ടറെയും ഓട്ടോ ഡ്രൈവറെയും കടിച്ചത്.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചതനുസരിച്ച് നായയെ വെറ്റിനറി ആശുപത്രിയിലേക്ക് മാറ്റി നിരീക്ഷണത്തിൽ വയ്ക്കുകയും കടിയേറ്റവർക്ക് വാക്സിൻ നൽകുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച നായ ചത്ത് കിടക്കുന്നതായി കണ്ട് തൃശൂർ വെറ്റിനറി കോളജിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.