മദ്യപിച്ച് വാഹനം ഓടിച്ച 244 പേര്‍ക്കെതിരെ കേസ്
1339902
Monday, October 2, 2023 1:24 AM IST
കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളിലായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 244 പേര്‍ക്കെതിരെ കേസെടുത്തു.
ഇതിനുപുറമേ മയക്കുമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ 25ഉം അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 80ഉം പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒമ്പതും നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയ്ക്കുമെതിരെ 16ഉം കേസുകൾ രജിസ്റ്റര്‍ ചെയ്തു.
വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന 15 പിടികിട്ടാപ്പുള്ളികളെയും പിടികൂടി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
ഡിസിപിയുടെ നേതൃത്വത്തില്‍ മട്ടാഞ്ചേരി, എറണാകുളം സെന്‍ട്രല്‍, എറണാകുളം, തൃക്കാക്കര, ട്രാഫിക് എസിപിമാരെ ഏകോപിപ്പിച്ച് വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രത്യേക പരിശോധന.