മുഖ്യമന്ത്രി രണ്ടുദിവസം ജില്ലയില്‍
1339628
Sunday, October 1, 2023 5:36 AM IST
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് നാളെയും ചൊവ്വാഴ്ചയുമായി ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. നാളെ രാവിലെ 10ന് എറണാകുളം ജനറല്‍ ആശുപത്രിയുടെ കാന്‍സര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും.
11.30ന് എറണാകുളം ടൗണ്‍ഹാളില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ഉച്ചകഴിഞ്ഞ് 3.30ന് എറണാകുളം ടൗണ്‍ഹാളില്‍ പ്രഫ. എം.കെ. സാനുവിന്റെ സമ്പൂര്‍ണ കൃതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
വൈകിട്ട് 4.30ന് നെടുമ്പാശേരി സിയാല്‍ കാര്‍ഗോ ടെര്‍മിനലില്‍ വിമാനത്താവളത്തിലെ ഏഴ് മെഗാ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്ന മുഖ്യമന്ത്രി 5.30ന് ചേരുന്ന സിയാല്‍ ബോള്‍ഡ് യോഗത്തിലും പങ്കെടുക്കും. മൂന്നിന് രാവിലെ 9.30 മുതല്‍ ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് ഈ ജില്ലകളിലെ ക്രമസമാധാന അവലോകനവും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തും.