കൊച്ചി: ജില്ലയിലെ ബിവറേജസ് ഔട്ട്ലെറ്റുകളില് വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായി ജില്ലയിലെ എട്ട് ഔട്ട്ലെറ്റുകളിലാണ് സംഘം പരിശോധന നടത്തിയത്.
മഞ്ഞപ്ര, നെടുമ്പാശേരി, ഞാറയ്ക്കല്‍, ഇലഞ്ഞി, പിറവം, പെരുമ്പാവൂര്‍, നോര്‍ത്ത് പറവൂര്‍, പള്ളുരുത്തി എന്നിവിടങ്ങളിലായിരുന്നു പരിശോധന. നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ആരംഭിച്ച പരിശോധ രാത്രി വൈകിയും തുടര്‍ന്നു. സ്റ്റോക്ക്, വിവിധ രേഖകള്‍, വില്പനയില് നിന്ന് ലഭിച്ച പണത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്.