‘ധ​ർ​മ​ശാ​സ്താ​വ്' ച​വി​ട്ടു​നാ​ട​കത്തിന്‍റെ അകന്പടിയോടെ തു​ട​ക്കമായി
Tuesday, January 24, 2023 11:57 PM IST
പ​റ​വൂ​ർ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ഗോ​തു​രു​ത്ത് ദ്വീ​പി​ലെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ്എ​സി​ന്‍റെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത് ച​വി​ട്ടു​നാ​ട​ക ആ​ചാ​ര്യ​ൻ ജോ​സ​ഫ് സ​ലിം ആ​ശാ​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ ‘ശ​ബ​രി​മ​ല ശ്രീ​ധ​ർ​മ​ശാ​സ്താ​വ്' എ​ന്ന ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ഒ​രു ഭാ​ഗം അ​വ​ത​രി​പ്പി​ച്ചാ​യി​രു​ന്നു.
കേ​ര​ള​ത്തി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രു​ടെ വ​ര​വി​നോ​ടൊ​പ്പം ആ​വി​ർ​ഭ​വി​ച്ച ക്രി​സ്തീ​യ പാ​ര​മ്പ​ര്യ​ക​ല​യാ​യ ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ഈ​റ്റി​ല്ല​മാ​യ ഗോ​തു​രു​ത്തി​ൽ സം​സ്ഥാ​ന സ്‌​കൂ​ൾ ക​ലോ​ത്സ​വ വേ​ദി​യി​ൽ എ ​ഗ്രേ​ഡ് ല​ഭി​ച്ച ഇ​തേ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പു​തു​താ​യി ചി​ട്ട​പ്പെ​ടു​ത്തി​യ ശ്രീ​ധ​ർ​മ​ശാ​സ്താ​വി​ലെ ഒ​രു ഭാ​ഗം അ​വ​ത​രി​പ്പി​ച്ചാ​ണ് വി​ശി​ഷ്ടാ​തി​ഥി​ക​ളെ​യും മ​റ്റും വേ​ദി​യി​ലേ​ക്ക് വ​ര​വേ​റ്റ​ത്. വേ​ഷ​വി​താ​ന​ങ്ങ​ള​ണി​ഞ്ഞ കു​ട്ടി​ക​ളോ​ടൊ​പ്പം പ​ട​മെ​ടു​ത്താ​യി​രു​ന്നു തു​ട​ക്ക​വും.
സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ അ​ധ്യ​ക്ഷ​നാ​യി. കോ​ട്ട​പ്പു​റം ബി​ഷ​പ് ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മോ​ൺ. ഡോ. ​ആ​ന്‍റ​ണി കു​രി​ശി​ങ്ക​ൽ, ഫാ. ​ഷി​ജു ക​ല്ല​റ​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി ബി​നോ​യ് അ​റ​ക്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​എ​സ്. അ​നി​ൽ​കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഹ​ണി ജെ. ​അ‌​ല​ക്‌​സാ​ണ്ട​ർ, എ​ഇ​ഒ സി.​എ​സ്. ജ​യ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.