ചലച്ചിത്ര താരങ്ങളെ ആദരിക്കും; ദിലീപിനെ ഒഴിവാക്കി
Wednesday, December 7, 2022 12:26 AM IST
ആ​ലു​വ: ആ​ലു​വ ന​ഗ​ര​സ​ഭ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 12ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മ​ഹാ​ത്മ​ഗാ​ന്ധി ടൗ​ൺ​ഹാ​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ലു​വ​യി​ൽ​നി​ന്നു​ള്ള ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ അ​മ​ല പോ​ൾ, നി​വി​ൻ പോ​ളി, ബാ​ബു​രാ​ജ്, സി​ജു വി​ൽ​സ​ൺ എ​ന്നി​വ​രെ ആ​ദ​രി​ക്കും.
ന​ഗ​ര​സ​ഭ​യു​ടെ ശ​താ​ബ്ദി​യാ​ഘോ​ഷ ലോ​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് വി​വാ​ദ​ത്തി​ലാ​യ ന​ട​ൻ ദി​ലീ​പി​നെ സ​മാ​പ​ന ച​ട​ങ്ങി​ൽ നി​ന്നൊ​ഴി​വാ​ക്കി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ ദി​ലീ​പ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് ന​ട​ത്തി​യ പ്ര​സം​ഗ​മാ​ണ് വി​വാ​ദ​മാ​യ​ത്. 
നീ​തി​ക്ക് വേ​ണ്ടി​യു​ള്ള യു​ദ്ധ​ത്തി​നി​ടെ എ​ന്നെ ചേ​ർ​ത്ത് നി​ർ​ത്തി​യ​ത് നാ​ട്ടു​കാ​രാ​ണെ​ന്നും ഞ​ങ്ങ​ളു​ണ്ട് കൂ​ടെ​യെ​ന്ന് പ​റ​യു​ന്ന​ത് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്നു​മാ​ണ് പ്ര​സം​ഗി​ച്ച​ത്.
കൂ​ടാ​തെ വ​നി​താ കൗ​ൺ​സി​ല​ർ​മാ​ർ സെ​ൽ​ഫി എ​ടു​ത്ത​തും സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം ച​ർ​ച്ച​യാ​യി.
ഇ​തി​നി​യും ആ​വ​ർ​ത്തി​ക്കേ​ണ്ട​യെ​ന്ന സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ് ദി​ലീ​പി​നെ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.