മ​ണീ​ടി​ൽ തെ​രു​വു​നാ​യ ആക്ര​മണം: മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു
Thursday, September 29, 2022 12:20 AM IST
പി​റ​വം: മ​ണീ​ട് ഏ​ഴ​ക്ക​ര​നാ​ട് ശ്രാ​പ്പി​ള്ളി​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ത്തി​ൽ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തു. ര​ണ്ട് എ​ണ്ണ​ത്തി​ന് ഗു​രു​ത​ര​മാ​യി ക​ടി​യേ​റ്റി​ട്ടു​ണ്ട്. ശ്രാ​പ്പി​ള്ളി​ൽ ക​ണി​യേ​ലി​ൽ കെ.​പി. മൈ​ക്കി​ളി​ന്‍റെ ആ​ടു​ക​ളാ​ണ് ച​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. പു​ര​യി​ട​ത്തി​ൽ തീ​റ്റി​ക്കാ​നി​യി കെ​ട്ടി​യി​രു​ന്ന ആ​ടി​നെ തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ ആ​ക്ര​മി​ച്ച് ക​ടി​ച്ച് കൊ​ല്ലു​ക​യാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് നാ​യ്ക്ക​ളു​ടെ അ​ക്ര​മ​ത്തി​ൽ മൈ​ക്കി​ളി​ന്‍റെ അ​ഞ്ച് ആ​ടു​ക​ൾ ച​ത്തി​രു​ന്നു. പ്ര​ദേ​ശ​ത്ത് നാ​യ്ക്ക​ളു​ടെ അ​ക്ര​മം കൂ​ടി​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.