കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു
Wednesday, September 28, 2022 12:22 AM IST
ചെ​റാ​യി: നി​ര​ന്ത​ര കു​റ്റ​വാ​ളി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. കു​ഴു​പ്പി​ള്ളി ത​റ​വ​ട്ടം, ചൂ​ള​ക്ക​പ്പ​റ​മ്പി​ല്‍ നാം​ദേ​വ് (21) നെ​യാ​ണ് കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി​വേ​ക് കു​മാ​റി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. മു​ന​മ്പം, എ​റ​ണാ​കു​ളം ടൗ​ൺ നോ​ര്‍​ത്ത് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി അ​ഞ്ച് ​കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.
മു​ന​മ്പം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ളു​മാ​ണ്. മു​ന​മ്പം ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് എം.​കെ മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​എ​ല്‍.​ യേ​ശു​ദാ​സ്, എ​സ്​സിപിഒമാ​രാ​യ ഷി​ഹാ​ബ്, രാ​ജി, സിപി​ഒമാ​രാ​യ ഗി​രീ​ഷ്, പ്ര​ശാ​ന്ത്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് നാം​ദേ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഹ​ണ്ടി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പ ചു​മ​ത്തി 65 പേ​രെ ജ​യി​ലി​ല​ട​ച്ചു. 36 പേ​രെ നാ​ടു ക​ട​ത്തി.