ച​​ങ്ങ​​നാ​​ശേ​​രി: മു​​നി​​സി​​പ്പ​​ല്‍ ടൗ​​ണ്‍ ഹാ​​ള്‍ റോ​​ഡ് പു​​ന​​ര്‍നി​​ര്‍മാ​​ണ പ്ര​​വൃ​​ത്തി​​ക്ക് 60 ല​​ക്ഷം രൂ​​പ​​യു​​ടെ ഭ​​ര​​ണാ​​നു​​മ​​തി ല​​ഭ്യ​​മാ​​യ​​താ​​യി ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍എ അ​​റി​​യി​​ച്ചു. മു​​ന്‍സി​​പ്പ​​ല്‍ പ്ര​​ദേ​​ശ​​ത്തെ ഏ​​ക വി​​നോ​​ദ പാ​​ര്‍ക്കി​​ന് സ​​മീ​​പ​​മു​​ള്ള പ്ര​​ധാ​​ന റോ​​ഡാ​​ണി​​ത്.

നി​​ര​​വ​​ധി വാ​​ഹ​​ന​​ങ്ങ​​ളും അ​​തി​​ല​​ധി​​കം കാൽനട യാ​​ത്രി​​ക​​രും ഉ​​പ​​യോ​​ഗി​​ക്കു​​ന്ന റോ​​ഡ് ദീ​​ര്‍ഘ​​നാ​​​​ളാ​​യി ത​​ക​​ര്‍ന്ന് യാ​​ത്രാദു​​രി​​തം നേ​​രി​​ട്ടി​​രു​​ന്നു. മു​​ന്‍സി​​പ്പ​​ല്‍ ടൗ​​ണ്‍ ഹാ​​ളി​​ലേ​​ക്കു എം​​സി റോ​​ഡി​​ല്‍നി​​ന്നു​​മു​​ള്ള ഏ​​ക റോ​​ഡു​​മാ​​ണി​​ത്.

പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ക്ക് ആ​​ക​​മാ​​നം ഗു​​ണം ചെ​​യ്യു​​ന്ന ത​​ര​​ത്തി​​ല്‍ റോ​​ഡും വെ​​ള്ളം ഒ​​ഴു​​കി​​പ്പോ​​കാ​​ന്‍ ഓ​​ട​​യും ദി​​ശാ ബോ​​ര്‍ഡു​​ക​​ളും മ​​റ്റു അ​​നു​​ബ​​ന്ധ സം​​വി​​ധാ​​ന​​ങ്ങ​​ളും ഉ​​ള്‍പ്പെ​​ടെ​​യാ​​ണ് റോ​​ഡ് നി​​ര്‍മാ​​ണം വി​​ഭാ​​വ​​നം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. എ​​ത്ര​​യും വേ​​ഗം പ്ര​​വൃ​​ത്തി തു​​ട​​ങ്ങാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും എം​​എ​​ല്‍എ കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.