യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
1592990
Friday, September 19, 2025 11:50 PM IST
പാലാ: മീനച്ചിലാറിന്റെ കൈവഴിയായ ളാലം തോട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയില്‍ ജിത്തു റോബിയാണ് (28) മരിച്ചത്. ഇഞ്ചപ്പടര്പ്പുകളില് കുരുങ്ങിയ മൃതദേഹം വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച പാലായില്‍ നിന്നും കാണാതായിരുന്നു. പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.
കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് പിന്‍വശത്തായാണ് മൃതദേഹം കണ്ടെത്തിയത്. ബൈക്ക് അപകടത്തില്‍ പരിക്കുപറ്റി പാലാ അരുണാപുരത്തെ സ്വകാര്യ ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന സുഹൃത്തിനെ കഴിഞ്ഞ 14ന് ജിത്തു കാണാനെത്തിയിരുന്നു. വൈകുന്നേരം 7.45ന് മടങ്ങിയ ഇയാളെ പിന്നീട് കാണാനില്ലായിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ജിത്തുവിന്റെ ബൈക്ക് പാലാ ബിവറേജസ് ഷോപ്പിന് പിന്നില്‍ തോട്ടുതീരത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്.