ഇ​ട​മ​റ്റം: മാ​ലി​ന്യ​മു​ക്ത പ​ഞ്ചാ​യ​ത്ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​യി​ര​ത്തോ​ളം റിം​ഗ് ക​മ്പോ​സ്റ്റു​ക​ൾ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം ചെ​യ്യും. ഗാ​ര്‍​ഹി​ക മാ​ലി​ന്യ​ങ്ങ​ള്‍ ഉ​റ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സോ​ജ​ന്‍ തൊ​ടു​ക നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ന്‍​സി മാ​ര്‍​ട്ടി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ര്‍​മാ​രാ​യ സാ​ജോ പൂ​വ​ത്താ​നി, ന​ളി​നി ശ്രീ​ധ​ര​ന്‍, ലി​സ​മ്മ ഷാ​ജ​ന്‍, ജ​യ​ശീ സ​ന്തോ​ഷ്, ബി​ന്ദു ശ​ശി​കു​മാ​ര്‍, വി​ഇ​ഒ കെ.​കെ. സ​തീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ത​ന​തു വ​രു​മാ​ന​വും ഫി​നാ​ന്‍​സ് ക​മ്മീ​ഷ​ന്‍ ഗ്രാ​ന്‍റും ഗു​ണ​ഭോ​ക്തൃ വി​ഹി​ത​വും ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.