പഞ്ചായത്ത് കുളത്തില്‍ നായയുടെ ജഡം
1593222
Saturday, September 20, 2025 7:22 AM IST
ഞീഴൂര്‍: പഞ്ചായത്ത് കുളത്തില്‍ നായയുടെ ജഡം. വെള്ളത്തില്‍ പൊങ്ങിക്കിടന്ന ജഡം നീക്കം ചെയ്യാന്‍ വൈകിയതില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍. പിന്നീട് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ നായയുടെ ജഡം കുളത്തില്‍ നിന്നെടുത്ത് മറവ് ചെയ്തു.
മൂന്നാം വാര്‍ഡില്‍ ബഡ്സ് സ്കൂളിനോടു ചേര്‍ന്നുള്ള കുളത്തിലാണ് നായയുടെ ജഡം പൊങ്ങിയത്. കുളത്തിലെ വെള്ളം നിരവധിപ്പേർ ഉപയോഗിക്കു ന്നതാണെന്നും നായയുടെ ജഡം കണ്ടെത്തിയതിനാല്‍ വെള്ളം എങ്ങനെ ഉപയോഗിക്കുമെന്നും നാട്ടുകാരില്‍ ചിലര്‍ ചോദിക്കുന്നു.
എന്നാല്‍ കൃഷി ആവശ്യത്തിന് മാത്രമാണ് കുളത്തിലെ വെള്ളം ഉപയോഗിക്കുന്നതെന്ന് പഞ്ചായത്തംഗങ്ങള്‍ പറയുന്നു. നായയുടെ ജഡം വെള്ളത്തില്‍ പൊങ്ങിയതായി അറിഞ്ഞപ്പോള്‍ത്തന്നെ ഇതു നീക്കം ചെയ്യാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയെന്നു വൈസ് പ്രസിഡന്റ് കെ.പി. ദേവദാസ് പറഞ്ഞു.