അൽഫോൻസ കോളജിൽ മെഗാ രക്തദാനക്യാമ്പ്
1592980
Friday, September 19, 2025 11:50 PM IST
പാലാ: അല്‍ഫോന്‍സ കോളജ് എന്‍എസ്എസ്, എന്‍സിസി യൂണിറ്റുകളുടെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും ലയണ്‍സ് ക്ലബ്ബിന്റെയും ഫെഡറല്‍ ബാങ്കിന്റെയും സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അറുപതോളം പെണ്‍കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിച്ചത്.
കോളജ് ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മിനിമോള്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. റോസ്മേരി ഫിലിപ്പ്, സിസ്റ്റര്‍ ബിന്‍സി എഫ്സിസി, എന്‍എസ്എസ് വോളണ്ടിയര്‍ സെക്രട്ടറി ശ്വേബ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.