പ്രൈസ് മണി ഷട്ടില്‍ ബാഡ്മിന്റണ്‍: അജിത്, ജെന്സണ് ജേതാക്കൾ
1593218
Saturday, September 20, 2025 7:22 AM IST
കോട്ടയം: വൈഎംസിഎ സംഘടിപ്പിച്ച പ്രൈസ് മണി ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിൾസ് ടൂര്‍ണമെന്റില്‍ അജിത്, ജെന്സണ് (കോട്ടയം) ജേതാക്കളായി. യാസ്മിര്‍, മാത്യൂസ് ടീം (വെസ്റ്റ് ക്ലബ് കോട്ടയം) രണ്ടാം സ്ഥാനം നേടി.
അരവിന്ദ്, അക്ഷയ് ടീം (കോട്ടയം), ഗൗതം, അലന് ടീം(ഇന്‍ഡോര്‍ സ്റ്റേഡിയം കോട്ടയം) എന്നിവര്‍ സെമി ഫൈനലിസ്റ്റുകളായി. വൈഎംസിഎ വൈസ്പ്രസിഡന്റ് ടോം കോര അഞ്ചേരില്‍, സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് കമ്മിറ്റി ചെയര്മാന് സി.ജെ. പുന്നന്‍, ഷട്ടില്‍ ക്ലബ് സെക്രട്ടറി എബി ചന്ദ്രന് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.