മാതൃവേദി @45: ആഘോഷം ഇന്ന്
1593219
Saturday, September 20, 2025 7:22 AM IST
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത മാതൃവേദിയുടെ 45-ാം ജന്മദിനാഘോഷം “ജനനി-25’’ ഇന്ന് 2.30നു തുരുത്തി മര്‍ത്ത് മറിയം ഫൊറോന പള്ളിയില്‍ നടക്കും. അതിരൂപതയുടെ വിവിധ ഫൊറോനകളില്‍നിന്ന് ആയിരത്തോളം മാതൃവേദി പ്രതിനിധികള്‍ പങ്കെടുക്കുന്ന യോഗം ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
മാതൃവേദി അതിരൂപത പ്രസിഡന്റ് ഡോ. റോസമ്മ സോണി അധ്യക്ഷത വഹിക്കും. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് മുഖ്യപ്രഭാഷണം നടത്തും.
അതിരൂപത ഡയറക്ടര്‍ ഫ. സെബാസ്റ്റ്യന്‍ ചാമക്കാല, പിതൃവേദി അതിരൂപത പ്രസിഡന്റ് റോയി കപ്പാങ്കല്‍, മാതൃവേദി അതിരൂപത സെക്രട്ടറി മോളമ്മ ആന്റണി, ഫാ. ജേക്കബ് ചീരംവേലി, സിസ്റ്റര്‍ ലിന്‍സ് മേരി എസ്എബിഎസ്, ഫാ. ടോമി പുത്തന്‍പുരയ്ക്കല്‍, ഗ്രേസി സക്കറിയ എന്നിവര്‍ പ്രസംഗിക്കും.