മാർ തൂങ്കുഴിയുടെ നിര്യാണത്തിൽ അനുശോചിച്ചു
1593215
Saturday, September 20, 2025 7:22 AM IST
കോട്ടയം: തൃശൂര്‍ അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴിയുടെ വേര്‍പാടില്‍ കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് അനുശോചനം രേഖപ്പെടുത്തി.
മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനും താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനും തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാര്‍ ജേക്കബ് തൂങ്കുഴി ദീര്‍ഘവീക്ഷണത്തോടുകൂടി പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് യോഗം അനുസ്മരിച്ചു.
കെസിബിസി എസ്സി/എസ്ടി/ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തില്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.